LATEST

പെരുമാറ്റ ചട്ടലംഘനം;  സ്‌പീക്കർ  എ  എൻ  ഷംസീറിനെതിരെ  തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി


തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്കുവേണ്ടി സ്‌പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സ്‌പീക്കർ നടത്തിയത് പെരുമാറ്റ ച‌ട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചാരണ പരിപാടിയിൽ നിന്ന് സ്‌പീക്കറെ വിലക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്.


Source link

Back to top button