CINEMA

പെദ്ധിയിൽ ഐറ്റം നമ്പരുമായി മൃണാൾ താക്കൂർ


രാം ചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിൽ ഐറ്റം നമ്പരുമായി മൃണാൾ താക്കൂർ. മൃണാളിന്റെ ഐറ്റം നമ്പർ സീനിൽ രാംചരണും നായിക ജാൻവി കപൂറും പങ്കെടുക്കുന്നുണ്ട്. പെദ്ധിയുടെ ഹൈലൈറ്റുകളിലൊന്നായിരിക്കും ഐറ്റം നമ്പർ . ഇതാദ്യമായാണ് മൃണാൾ താക്കൂർ ഐറ്റം നമ്പർ അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന ആണ് പെദ്ധി സംവിധാനം ചെയ്യുന്നത് . പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന പെദ്ധിയിലെ ഗാനങ്ങൾ എല്ലാം ഇതിനകം സൂപ്പർ ഹിറ്റാണ്. വാ വാ വീര, ചികിരി ചികിരി എന്ന ഗാനങ്ങളിൽ രാം ചരണിന്റെ നൃത്തച്ചുവടുകൾ വൻ സ്വീകാര്യത നേടിയിരുന്നു. എ.ആർ. റഹ്മാൻ ആണ് ഇൗണം. കന്നട സൂപ്പർ താരം ശിവരാജ് കുമാർ, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാതു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം രത്നവേലു.


Source link

Related Articles

Back to top button