test del 5 copy of del 3

പൂട്ടിട്ട് പൊലീസ്! ‘ലഹരി രാജ്ഞി’ അറസ്റ്റിൽ; 4 കോടി രൂപ മൂല്യമുള്ള സ്വത്തും കണ്ടുകെട്ടി


സുൽത്താൻപുർ ∙ വടക്കുപടിഞ്ഞാറൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തിനു പൂട്ടിട്ട് പൊലീസ്. സംഘത്തിലെ പ്രധാനി സുൽത്താൻപുരിയുടെ ‘ലഹരി രാജ്ഞി’ എന്നറിയപ്പെടുന്ന കുസും (54) ഉൾപ്പെടെ പിടിയിലായി. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പ്പെടുത്തി. പ്രദേശത്ത് നടത്തിയ റെയ്ഡിൽ 550 പാക്കറ്റ് ഹെറോയിൻ, ലഹരി ഗുളികകൾ എന്നിവയും കണ്ടെടുത്തു.കാലക്രമേണ, സ്വന്തമായൊരു ശൃംഖല കെട്ടിപ്പടുത്തു, അത് ഡൽഹിക്ക് അപ്പുറത്തേക്ക് വളർന്നു, അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുസുമിന്റെ മക്കളായ ദീപയും ചിക്കുവും ലഹരിവിൽപനക്കേസുകളിൽ ജയിലിലാണ്. സഹോദരൻ ഹരിയോം, സഹായി രവി എന്നിവരും ഈ ശൃംഖലയിലെ പ്രധാനികളാണ്. ലഹരി ഇടപാടിലൂടെ ലഭിച്ച 4 കോടി രൂപ മൂല്യമുള്ള കുസുമിന്റെ സ്വത്തും ഡൽഹി പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ആഡംബര ബംഗ്ലാവിൽ നിന്ന് ലഹരിമരുന്നും 2 കോടി രൂപയും കണ്ടെടുത്തു. കുസുമിനെതിരെ 12 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


Source link

Back to top button