NATIIONAL

പുറത്തായതിനു പിന്നാലെ ഗ്ലൗസും ഹെൽമറ്റും വലിച്ചെറിഞ്ഞ് വിരാട് കോലി, സ്ട്രൈക്ക് റേറ്റ് കുറഞ്ഞതിനോ ഈ രോഷം? വിഡിയോ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ അർധ സെഞ്ചറി നേടി പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ ആർസിബി സൂപ്പർ താരം വിരാട് കോലിയുടെ രോഷപ്രകടനം. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കോലി 38 പന്തുകളിൽനിന്ന് 50 റൺസടിച്ചാണു പുറത്തായത്. ഒരു സിക്സും അഞ്ച് ഫോറുകളും താരം ബൗണ്ടറി കടത്തി. 131.57 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. എന്നാൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെറിഞ്ഞ 15–ാം ഓവറിലെ നാലാം പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്തു കോലിയെ പുറത്താക്കുകയായിരുന്നു.ആദ്യവിക്കറ്റിൽ ഫിൽ സോൾട്ടും  വിരാട് കോലിയും തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന രജത് പാട്ടിദാറും ടിം ഡേവിഡും ഏറ്റെടുക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ പറത്തി വിരാട് കോലിയാണ് ബാറ്റിങ് വെടിക്കെട്ടിനു തുടക്കമിട്ടത്. പിന്നാലെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് ആക്രമണദൗത്യം ഏറ്റെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ ആർസിബി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 71. 120 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച് 11–ാം ഓവറിൽ സോൾട്ട് മടങ്ങുമ്പോൾ ബെംഗളൂരു ഇന്നിങ്സ് പാതിക്കാലമെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.


Source link

Back to top button