CINEMA

പുരുഷന്മാരാണ് ഇരകളെന്ന് ജയം രവി, പാവം ഭാര്യമാരെ ഓർത്ത് ഇവർക്ക് നാണമില്ലേന്ന് നടന്റെ മുൻഭാര്യ


വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ പുതിയ ബന്ധങ്ങളിലേക്ക് കടക്കുന്ന തമിഴ് നടന്മാർക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ജയം രവിയുടെ മുൻഭാര്യ ആരതി രവി. ‘പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ’ എന്ന ജയം രവിയുടെ വിവാദ പരാമർശം റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ആരതി രംഗത്തെത്തിയത്. തന്റെ പുതിയ പങ്കാളിയെന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് ശേഷം ജയം രവിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടത്. ‘സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നത്. എന്നാൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, അത് നമ്മുടെ നിയമസംവിധാനത്തിന് പോലും ബോദ്ധ്യപ്പെട്ട കാര്യമാണ്. എന്നെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളുടെ പക്കൽ തന്നെ വച്ചേക്കുക.’- എന്നായിരുന്നു ജയം രവി അന്ന് കുറിച്ചത്.


Source link

Related Articles

Back to top button