LATEST

പുതുച്ചേരിയിൽ എൻ.ഡി.എ പൊട്ടിത്തെറിയുടെ വക്കിൽ, മുന്നണി വിടാൻ എൻ.ആർ.കോൺഗ്രസ്, നേതാക്കളെ ‌ഡൽഹിയിലേക്ക് വിളിപ്പിച്ചു


പുതുച്ചേരി: തിരഞ്ഞെടുപ്പ് തീയതി വന്നതിനുപിന്നാലെ പുതുച്ചേരിയിൽ എൻ.ഡി.എയിലുണ്ടായ അസ്വാരസ്യം മൂത്ത്, പൊട്ടിത്തെറിയുടെ വക്കിലെത്തി. എൻ.ഡി.എയാണ് പുതുച്ചേരി ഭരിക്കുന്നത്. മുന്നണിയുടെ പ്രധാന കക്ഷികളായ എൻ.ആർ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ സീറ്റ് ധാരണയായെങ്കിലും എൻ.‌ഡി.എയിലേക്ക് ‘ലച്ചിയ ജനനായക കക്ഷി”യെ (എൽ.ജെ.കെ) ഉൾപ്പെടുത്താൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതാണ് ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയത്. എൽ.ജെ.കെയെ മുന്നണിയിലെടുത്താൻ എൻ.ഡി.എ വിടുമെന്ന നിലപാടിലാണ് എൻ.ആർ കോൺഗ്രസ്. പുതുച്ചേരിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യവും എൻ.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമി മുന്നോട്ടു വച്ചിട്ടുണ്ട്.16 സീറ്രുകളിൽ എൻ.ആർ.കോൺഗ്രസും 14 സീറ്റുകളിൽ ബി.ജെ.പിയും എന്ന ധാരണയാണുണ്ടായിരുന്നത്. ഇതിൽ എൻ.രംഗസ്വാമി എൻ.ആർ കോൺഗ്രസ് എം.എൽ.എമാരെയും നേതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂടിയാലോചന നടത്തി. പാർട്ടിയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടരണമോയെന്ന് ചോദിച്ചുവെന്നാണ് വിവരം. പാർട്ടിയുടെ വികാരം പുതുച്ചേരിയിൽ തങ്ങുന്ന കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ അറിയിച്ചു.


Source link

Related Articles

Back to top button