test del 4 copy of del 3

പീഡനം, കവർച്ച, കൊലപാതകം: സ്ഥാനാർഥികളുടെ ‘ചീത്തപ്പേര്’ വിജയിന് തലവേദന; ജില്ലാ സെക്രട്ടറിയെ ഗ്രാമത്തിൽ കയറ്റാതെ നാട്ടുകാർ


ചെന്നൈ ∙സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം നടന്‍ വിജയിന്റെ പാർട്ടി ടിവികെയെ (തമിഴക വെട്രി കഴകം) വെട്ടിലാക്കുന്നു. പലരും പീഡനം, കവർച്ച, കൊലപാതകം, വ്യാജ പ്രചാരണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ് എന്നതാണു തലവേദന. ശരീരത്തിൽ മോശമായി സ്പർശിച്ചെന്ന പ്രവർത്തകയുടെ പരാതിയിൽ പൂനമല്ലിയിലെ സ്ഥാനാർഥി ആർ.പ്രകാശത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സേലം ജില്ലയിലെ കുളത്തൂരിൽ പ്രചാരണത്തിനെത്തിയ ജില്ലാ സെക്രട്ടറി സെൽവത്തെ ഗ്രാമത്തിൽ കയറുന്നതിൽ നിന്നു നാട്ടുകാർ വിലക്കി. വിജയിന്റെ റീലീസ് ആകാത്ത സിനിമ ‘ജനനായകന്റെ’ 200 രൂപ ടിക്കറ്റിന് 350 രൂപ വീതം പ്രവർത്തകരിൽ നിന്നു പിരിച്ചതാണു പ്രകോപനമായത്.വിജയിന് സുരക്ഷ പോരാ; പരാതി ചെന്നൈ ∙വൈ കാറ്റഗറി സുരക്ഷയുള്ള വിജയിന്റെ 10 മീറ്റർ അകലെ മാത്രമേ ജനങ്ങളെ അനുവദിക്കാവൂ എന്നിരിക്കെ വാഹനത്തിനു തൊട്ടടുത്തുവരെ ആളുകളെത്തുന്നതു സുരക്ഷാ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ടിവികെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.


Source link

Back to top button