LATEST

പിണറായിയുടെ പ്രസ്താവന പരാജയഭീതിയിൽ:ചെന്നിത്തല


തിരുവനന്തപുരം:രാഹുൽഗാന്ധിക്കും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.പിണറായി വിജയന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു.കോൺഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന് തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലും ശബ്ദത്തിലുമാണ്. മോദി പിണറായി ഡീലുകളാണ് ഇതിന് പിന്നിൽ. ശബരിമല സ്വർണ്ണക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വർണ്ണക്കൊള്ള മറക്കാനുള്ള സർക്കാർ ശ്രമം പാഴായയത് പിണറായി സർക്കാറിന്റെ മുഖത്തിനേറ്റ അടിയാണ് .പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ സർക്കാർ ഗൂഢലക്ഷ്യത്തോടെ ഉയർത്തിക്കൊണ്ടു വന്ന ആരോപണമാണ് ഇതോടെ ഇല്ലാതായതെന്നും ചെന്നിത്തല പറഞ്ഞു.


Source link

Back to top button