LIFESTYLE NEW

‘പി ടി പീരീഡ് ക്ലാസെടുക്കാൻ നോക്കണ്ട’; കുട്ടികളെ കൈയിലെടുത്ത തീപ്പൊരിപ്രസംഗം


വോട്ടിടൽ കഴിഞ്ഞു, ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. ഓരോ രാഷ്‌ട്രീയപാർട്ടികളും മത്സരിച്ച് തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകുന്നത് നാം കണ്ടു. ഇതിനിടെയാണ് സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു വിദ്യാർത്ഥിനി നടത്തിയ പ്രസംഗം ചർച്ചയാകുന്നത്. ഏഴാം ക്ലാസ് വി‌ദ്യാർത്ഥിനിയായിരുന്ന ശ്രീനന്ദ സി സിയാണ് തീപ്പൊരി പ്രസംഗം കൊണ്ട് വിദ്യാർത്ഥികളെ കൈയിലെടുത്തത്. നിറഞ്ഞ കൈയടികളോടെയാണ് ശ്രീനന്ദയുടെ വാഗ്‌ദാനങ്ങൾ കുട്ടികൾ സ്വീകരിച്ചത്. കുട്ടികളുടെ മനസറിയുന്ന നേതാവായിരിക്കും ശ്രീനന്ദയെന്നാണ് പ്രസംഗം കേട്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്. രണ്ട് വർഷം മുൻപുള്ള വീഡിയോയാണ് ഇതെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ വാഗ്‌ദാനങ്ങൾക്കൊപ്പം ശ്രീനന്ദയുടെ പ്രസംഗവും വൈറലാകാറുണ്ട്. അന്നത്തെ തിരഞ്ഞെടുപ്പിൽ 206 വോട്ടുകൾ നേടി വിജയിച്ച ശ്രീനന്ദ തന്റെ വാഗ്‌ദാനങ്ങൾ ഓരോന്നായി നിറവേറ്റാനും മറന്നിരുന്നില്ല.


Source link

Back to top button