LATEST

‘പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി; ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി’; കുറിപ്പുമായി ജി സുധാകരൻ


ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അടക്കമുള്ള നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരൻ രംഗത്ത്. മന്ത്രി സജി ചെറിയാനും എച്ച് സലാമും നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമർശനം. ഏപ്രിൽ 11ന് സജി ചെറിയാനും എച്ച് സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയതെന്ന് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ‘എനിക്ക് എന്റെ എംഎൽഎ പെൻഷനും പത്ത് വർഷത്തെ മന്ത്രി ശമ്പളവും ആണ് ചെലവ് കഴിച്ച് സമ്പാദ്യം. എന്റെ ഭാര്യയ്ക്ക് 31 വർഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സർവീസിൽ യുജിസി ശമ്പളവും പെൻഷനും ഒപ്പം അവർക്ക് ലഭിച്ച ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ.


Source link

Back to top button