പാർട്ടിക്കാർ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് ഹാരവും പൂക്കളുമായല്ല; മറ്റുചിലതാണ് അവർ കൈയിൽ കരുതുന്നത്

കൊല്ലം: വോട്ടർമാരെ നേരിൽ കാണാൻ നെട്ടോട്ടമോടുന്ന സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികളേക്കാൾ ഭയം കത്തുന്ന സൂര്യനെയാണ്. സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ പ്രചാരണ സമയക്രമം പൂർണമായും മാറ്റി. പതിവ് പ്രചാരണ രീതികളിൽ നിന്ന് മാറി, ആരോഗ്യത്തിന് മുൻഗണന നൽകിയാണ് പ്രചാരണം.കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടർമാരെ പരമാവധി നേരിൽ കാണാൻ കരുതലോടെയാണ് ഓരോ സ്ഥാനാർത്ഥിയും നീങ്ങുന്നത്. പകൽ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് നേരിട്ടുള്ള പ്രചാരണം മുന്നണികൾ ഒഴിവാക്കി. ഈ സമയങ്ങളിൽ കുടുംബയോഗങ്ങൾക്കും സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുമാണ് മുൻഗണന.തുറന്ന വാഹനങ്ങളിലെ പ്രചാരണവും ഒഴിവാക്കി. രാവിലെ നേരത്തെ ഇറങ്ങുകയും വൈകിട്ട് രാത്രിയിലേക്ക് നീളുന്ന രീതിയിലുമാണ് ഷെഡ്യൂളുകൾ. പല സ്വീകരണ കേന്ദ്രങ്ങളിലും വോട്ടർമാർ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് തണുത്ത മോരും വെള്ളവുമായാണ്. സൂര്യാഘാത സാദ്ധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്.ആരോഗ്യം ശ്രദ്ധിക്കണം
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ കുടിക്കാൻ കുടിവെള്ളം കരുതുന്നുണ്ട്
Source link


