LATEST

പാർട്ടി കൈവിട്ട മൂന്നാംതാരം, എം.വി.ആറിനും ഗൗരിഅമ്മയ്ക്കും ശേഷം ജി.സുധാകരൻ


ആലപ്പുഴ: പാർട്ടിയിൽ അതിശക്തരായിരിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താവുകയും ചെയ്ത രണ്ട് ജനകീയ താരങ്ങളുണ്ട്. കെ.ആർ.ഗൗരിഅമ്മയും എം.വി.രാഘവനും. ഈ പട്ടികയിലേക്ക് ഇന്നലെ മൂന്നാമതൊരു പേരുകൂടി ഉൾച്ചേർന്നു – ജി.സുധാകരൻ.സ്വന്തം പാർട്ടികളുണ്ടാക്കി യു.ഡി.എഫിൽ ഇടം നേടുകയായിരുന്നു ഗൗരിഅമ്മയും എം.വി. രാഘവനും. പ്രത്യേക പാർട്ടി ഉണ്ടാക്കാതെ സ്വതന്ത്രനായി നീങ്ങുന്ന ജിയും യു.ഡി.എഫിലെത്തുമെന്നാണ് വ്യക്തമായ സൂചന.ആലപ്പുഴയിൽ ചോദ്യം ചെയ്യപ്പെടാത്ത പാർട്ടിനേതാവായിരുന്ന ജി. സുധാകരൻ. സമീപകാലത്ത് പാർട്ടിക്കുള്ളിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തോടാണ് കലഹിച്ചത്. കലഹം പാർട്ടിയോടല്ലെന്ന് അദ്ദേഹം ഇന്നലെയും ആവർത്തിച്ചു.


Source link

Related Articles

Back to top button