test del 3
‘പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കാൻ നാലു മണിക്കൂർ; ഇറാനെ തകർക്കാൻ ഒറ്റരാത്രി, അത് നാളെ’

വാഷിങ്ടൻ/ടെഹ്റാൻ∙ ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും ബുധനാഴ്ച പുലർച്ചെയോടെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച വൈകിട്ട് തള്ളി . ഇതിനു പിന്നാലെയാണ് ട്രംപിന്റെ വാർത്താ സമ്മേളനം.്അതേസമയം, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. യുദ്ധത്തിൽ തകർന്നവ പുനർനിർമിക്കണം. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോക്കോൾ തയാറാക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
Source link


