test del 3

പാലക്കാടും തൃശൂരും ഇടതു മുന്നണിക്ക്; മധ്യകേരളത്തിൽ യുഡിഎഫ് തരംഗമെന്ന് മനോരമ ന്യൂസ് സർവേ


കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാടും തൃശൂരും ഇടതു മുന്നണിക്ക് മുൻതൂക്കമെന്ന് മനോരമ ന്യൂസ്–സി വോട്ടർ സർവേ. എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന് മേൽകൈ. പാലക്കാട് എൽഡിഎഫിന് 8 മുതൽ 10 സീറ്റുവരെ ലഭിക്കാം. യുഡിഎഫിന് 2 മുതൽ നാലുവരെയും. എൻഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സർവേയിൽ പറയുന്നു. വി.ടി.ബൽറാമിന് തൃത്താലയിൽ നേരിയ മുൻതൂക്കം സർവേ പ്രവചിക്കുന്നു. ഒറ്റപ്പാലത്ത് സിപിഎമ്മിലെ കെ.പ്രേംകുമാർ സീറ്റ് നിലനിർത്തും. പാലക്കാട് രമേഷ് പിഷാരടി വിജയിക്കുമെന്നാണ് പ്രവചനം.കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ:മന്ത്രി എം.ബി.രാജേഷ് വീണ്ടും ജനവിധി തേടുന്ന തൃത്താലയില്‍ ഇക്കുറി എല്‍ഡിഎഫിന് കാര്യങ്ങള്‍ അനായാസമാകില്ലെന്നാണ് പ്രീ–പോള്‍ സര്‍വേ ഫലം. കഴിഞ്ഞതവണ രാജേഷ് തോല്‍പ്പിച്ച വി.ടി.ബല്‍റാമിന് ഇക്കുറി നേരിയ വിജയസാധ്യത ഉണ്ടെന്ന് സി–വോട്ടര്‍ പ്രവചിക്കുന്നു. വി.ഉണ്ണിക്കൃഷ്ണനാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ലെ തിരഞ്ഞെടുപ്പില്‍ 3016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തൃത്താലയില്‍ എം.ബി.രാജേഷ് വി.ടി.ബല്‍റാമിനെ പരാജയപ്പെടുത്തിയത്.


Source link

Back to top button