പാപ്പൻ എത്തും മക്കളേ 19ന്

പശ്ചിമേഷ്യ യുദ്ധം കാരണം അനിശ്ചിതത്വത്തിലായ മിഡിൽ ഈസ്റ്റ് റിലീസ് പ്രതിസന്ധികൾക്കിടയിലും ജയസൂര്യ നായകനായ ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ് മുൻ നിശ്ചയ പ്രകാരം മാർച്ച് 19 ന് തന്നെ റിലീസ് ചെയ്യാൻ തീരുമാനമായി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് നടന്നു. ഇന്ദ്രൻസ്, വിനായകൻ,സൈജു കുറുപ്പ്, സണ്ണി വയ്ൻ, ബിജുക്കുട്ടൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരും ആട് 3 ൽ വേഷമിടുന്നുണ്ട്.പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിട്ടുള്ളത്.
ഛായാഗ്രഹണം - അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ഗാനങ്ങൾ - മനു മൻജിത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പി.ആർ. ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Source link

