test del 2

പാഠം പഠിച്ചില്ല,പെട്രോളിന്റെ നിലവിലെ വില ആസ്വദിച്ചോ,ഇനിയത് നൊസ്റ്റാൾജിയ; USന് ഇറാന്റെ മുന്നറിയിപ്പ്


ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിയായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മോഹ്‌സെൻ റെസായി പറഞ്ഞു.ട്രംപിന്റെ ഒരു നീക്കവും ഇറാനിൽ നടക്കില്ല. ഇറാൻ സൈന്യത്തിന് ഏത് ഭീഷണികളെയും നേരിടാൻ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഒന്നും പഠിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.


Source link

Back to top button