test del 4 copy of del 3

പാക്കിസ്ഥാന്റെ അപേക്ഷയിൽ കലിയടക്കി ട്രംപ്, ഇറാന് രണ്ടാഴ്ച സാവകാശം, ഇടിഞ്ഞ് എണ്ണവില, കുതിച്ച് സ്വർണം, ഓഹരിക്കും ആശ്വാസം


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൽക്കാലത്തേക്ക് കലിയടക്കി. ഇറാന് രണ്ടാഴ്ച സവകാശം നൽകണമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെയും സംയുക്ത സേനാ മേധാവി അസിം മുനീറിന്റെയും അപേക്ഷ അംഗീകരിച്ച ട്രംപ്, രണ്ടാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു. നഷ്ടത്തിലായിരുന്ന ഓഹരി വിപണിയും സ്വർണവിലയും ട്രംപ് രണ്ടാഴ്ച സമയം അനുവദിച്ചതിന് പിന്നാലെ നേട്ടത്തിലേക്ക് കുതിച്ചുയർന്നു. കുതിച്ചുമുന്നേറിയ ക്രൂഡ് ഓയിൽ വില വലിയതോതിൽ താഴേക്കുമിറങ്ങി.ഓഹരിക്കു മുന്നേറ്റം, സ്വർണത്തിനും കുതിപ്പ്, എണ്ണവില താഴ്ന്നു ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 4658 ഡോളറിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4ഓടെ 4823 ഡോളറിലേക്ക് കുതിച്ചുകയറി. കേരളത്തിലും ഇന്ന് സ്വർണവില കൂടുമെന്ന സൂചന ഇതു നൽകുന്നു.യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 718 പോയിന്റ് (+1.5%) മുന്നേറി. നഷ്ടം നികത്തിയാണ് തിരിച്ചുകയറ്റം. എസ് ആൻഡ് പി500 സൂചിക 1.6%, നാസ്ഡാക് 1.7% എന്നിങ്ങനെയും ഉയർന്നു. ഈ ഉണർവ് ഏഷ്യയിലും ഇന്ത്യയിലും ഇന്ന് സ്വാധീനിച്ചേക്കും.


Source link

Back to top button