test del 2

പശ്ചിമേഷ്യൻ സംഘർഷം മുറുകുമോ? USS ജോർജ് HW ബുഷ് വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു


വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കുന്നു. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന വിമാനവാഹിനി കപ്പൽമേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നിവയും പശ്ചിമേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്.സൈനിക നീക്കങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകളും സജീവമാണ്. ഇറാനുമായുള്ള ചർച്ചകൾ ഈ ആഴ്ച തന്നെ നടക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. തങ്ങൾ മുന്നോട്ടുവെച്ച 15 ഇന നിബന്ധനകളിൽ ഇറാന്റെ ഔദ്യോഗിക നിലപാടിനായി അമേരിക്ക കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാസം പിന്നിട്ട ഈ സംഘർഷത്തിൽ ഇറാനിൽ ഇതുവരെ 1464 പേർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ 217 കുട്ടികളും ഉൾപ്പെടുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ യുദ്ധം അവസാനിക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിക്കുന്നത്.


Source link

Back to top button