test del 2

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെക്കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്; ചർച്ചയ്ക്കിടയിലും വൻ നീക്കങ്ങൾ


വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പെന്റഗണും വൈറ്റ്ഹൗസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള നീക്കം. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ട്രംപ് ഭരണകൂടം ഇറാനിൽ കരസേനാ നടപടിക്ക് ഗൗരവമായി തയ്യാറെടുക്കുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. കവചിത വാഹനങ്ങൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായിട്ട്് കരസേനയ വിന്യസിക്കുന്നതിനുള്ള നീക്കമാണ് പെന്റഗൺ പദ്ധതിയിടുന്നതെന്നും വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. 5000 നാവികസേനാ അംഗങ്ങളെ യുഎസ് ഇതിനകം മേഖലയിലേക്ക് അയച്ചിട്ടുണ്ട്.അതേസമയം ചർച്ചകൾക്ക് തയ്യാറാകാതിരിക്കുന്ന ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള യുഎസിന്റെ നീക്കമാണ് വൻതോതിലുള്ള സൈനിക വിന്യാസമെന്നും സൂചനയുണ്ട്. എന്നാൽ ഇറാനിൽ ‘അവസാന പ്രഹരത്തിന്’ പെന്റഗൺ സൈനിക ഓപ്ഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ കരസേനയെ ഉപയോഗിക്കുകയും വൻതോതിലുള്ള ബോംബാക്രമണം നടത്തുകയും ചെയ്യുന്നതടക്കം ഉണ്ടെന്നും മറ്റൊരു യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരിക്കുന്ന ആക്രമണം ചർച്ചകൾ പുരോഗമിക്കുന്നതിനാൽ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കുന്നു എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.


Source link

Back to top button