LATEST

പഴയ കാമുകനുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഇപ്പോഴത്തെ കാമുകന്‍ വിളിച്ചു; പിന്നാലെ യുവതി ചെയ്തത്


കൊച്ചി: കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടു പോയതായി വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ യുവതി നല്‍കിയ വ്യാജ പരാതി വട്ടം ചുറ്റിച്ചത് പൊലീസിനെ. തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ രാത്രി മുഴുവന്‍ പണിയെടുത്ത പൊലീസ് പരാതി വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ യുവതിക്കെതിരെ കേസെടുത്തു. പഴയ കാമുകനൊപ്പം രാത്രി റോഡരികില്‍ സംസാരിച്ചു നില്‍ക്കവെ വിദേശത്തുള്ള പുതിയ കാമുകന്‍ വിളിച്ചതാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് ഇടയാക്കിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായ 24 കാരി ബുധനാഴ്ച രാത്രി 11 ഓടെയാണ് കേരള പൊലീസിന്റെ 112 ഹെല്‍പ്പ്ലൈനില്‍ സഹായം തേടി വിളിച്ചത്. അവിടെ നിന്ന് ചേരാനെല്ലൂര്‍, എളമക്കര പൊലീസ് സ്റ്റേഷനുകള്‍ക്ക് വിവരം കൈമാറി. സംഭവസമയത്ത് എളമക്കര പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഷൈനിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ ‘കര്‍മ്മനിരതരായി’. വനിതാ പൊലീസുമായി സ്ഥലത്തേക്ക് കുതിച്ചു. പൊലീസ് എത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം വിജനമായിടത്ത് കണ്ണീര്‍ വാര്‍ത്ത് നില്‍പ്പായിരുന്നു യുവതി. വൈകിട്ട് 6.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുംവഴി തട്ടിക്കൊണ്ട് പോയതായി യുവതി വിശദീകരിച്ചു.റെയില്‍വേ ക്രോസ് കഴിഞ്ഞുള്ള ഇടറോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വെള്ള കാറിലുണ്ടായിരുന്നവരാണ് തട്ടിക്കൊണ്ടു പോയതെന്നും പറഞ്ഞു. വലത് കൈയില്‍ പിടിച്ച് ബലപ്രയോഗത്തിലൂടെ കാറിനകത്തേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് താന്‍ ബഹളം കൂട്ടിയതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു.


Source link

Related Articles

Back to top button