LATEST

പള്ളിവാസൽ വിപുലീകരണ പദ്ധതി ഉദ്ഘാടനം ഇന്ന്


തിരുവനന്തപുരം: 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.153.9 ദശലക്ഷം യൂണിറ്റ് പ്രതിവർഷം ഉത്പാദിപ്പിക്കാൻ കഴിയുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഉളളത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പ്രയോജനപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. ജലാശയത്തിലെ അധിക ജലലഭ്യതയും നിലവിലെ നിലയത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് 60 മെഗാവാട്ട് കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്. 594.37 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.


Source link

Related Articles

Back to top button