test del 3

പരീക്ഷക്കാലം കഴിഞ്ഞു; ഒരേ സ്കൂളിൽ പരീക്ഷയെഴുതി 6 ജോടി ഇരട്ടകൾ


കാഞ്ഞങ്ങാട് ∙ അജാനൂർ ഇഖ്‌ബാൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത് 6 ജോടി ഇരട്ടകൾ. ആരും ഐഡന്റിക്കൽ ട്വിൻസല്ല. കൊത്തിക്കാലിലെ അബ്‌ദുൽ ഗഫൂറിന്റെയും കമറുവിന്റെയും മക്കളായ മുഹമ്മദ് സയാൻ, മുഹമ്മദ് റിഹാൻ, അതിഞ്ഞാലിലെ ഇസ്മായിലിന്റെയും ഫജ്‌റുന്നിസയുടെയും മക്കളായ ആയിഷ ബിൻ ഇസ്മായിൽ, മുഹമ്മദ് ബിൻ ഇസ്മായിൽ, ഇട്ടമ്മലിലെ കെ.അഷ്റഫിന്റെയും ടി.മൈമൂനയുടെയും മക്കളായ ഫാത്തിമത്ത് ഫിദ, ഫാത്തിമത്ത് നദ, റഹ്മത്ത് നഗറിലെ കെ.ഇബ്രാഹിമിന്റെയും മറിയുമ്മയുടെയും മക്കളായ ഫാത്തിമത്ത് ലുബാബ, ഫാത്തിമത്ത് ലബീബ കൊളവയലിലെ അബ്ദുൽ കരീമിന്റെയും റാബിയയുടെയും മക്കളായ പി.ബീഫാത്തിമ, പി.മുഹമ്മദ്, അഡൂർ പുളിയത്തട്ക്ക സ്വദേശികളായ എ.ശാഫിയുടെയും റഹ്മത്തിന്റെയും മക്കളായ മുഹമ്മദ് ഷാദിൽ, അഹമ്മദ് ഷബീൽ എന്നിവരാണ് ഇംഗ്ലിഷ്, മലയാളം മീഡിയങ്ങളിലായി എസ്എസ്എൽസി പരീക്ഷ എഴുതിയത്. 


Source link

Back to top button