CINEMA

‘പരിഭ്രാന്തിയും ഒപ്പം അഭിമാനവും, എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു’; കുറിപ്പുമായി അനാർക്കലി


തന്റെ പങ്കാളിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി അനാർക്കലി മരയ്ക്കാർ. പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. എനിക്ക് പരിഭ്രാന്തിയും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്ന് അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘എനിക്ക് ഇത് വളരെ ആവേശകരമായ ദിവസമാണ്. ചെറിയ പരിഭ്രാന്തിയും അതേസമയം, അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്രയിൽ ഭാഗമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ അതിൽ ഒരു ഗാനം ആലപിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് ഡബ്ബ് ചെയ്യാനും എനിക്ക് കഴിഞ്ഞു. ഞങ്ങൾ നന്നായി ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5ൽ കാണാം’- അനാർക്കലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


Source link

Back to top button