LATEST
പത്ത് കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ; സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SE 660573 എന്ന നമ്പറും സ്വന്തമാക്കി. 10 കോടി രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും. കൂടാതെ 5000,2000,1000,500,250 രൂപ വീതം സമ്മാനങ്ങളും ഉൾപ്പെടെയുണ്ടാകും.
Source link


