പത്തു കോടി നേടാൻ നിങ്ങൾക്കും അവസരം, ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം:പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. ഇതുവരെ 41,73,410 ടിക്കറ്റുകളുടെ വില്പനയാണ് നടന്നത്. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും. കൂടാതെ 5000,2000,1000,500,250 രൂപ വീതം സമ്മാനങ്ങളും ഉൾപ്പെടെയുണ്ടാകും.
Source link


