NATIIONAL
പണം പോട്ടെ, പവർ വരട്ടെ! ഐപിഎലിൽ ഒരു റണ്ണിന്റെ വില 5 ലക്ഷത്തിലേറെ!

ബോളിവുഡ് താരം ഷാറൂഖ് ഖാന് ഒരു സിനിമയിൽനിന്നു പ്രതിഫലമായി ലഭിക്കുന്നത് ഏകദേശം 200 കോടി രൂപയാണ്. എന്നാൽ ഐപിഎലിൽ വിവിധ ടീമുകളിലായി 6 സീസൺ കളിച്ച തമിഴ്നാട് താരം ഷാറൂഖ് ഖാന് ഓരോ റണ്ണിനും ലഭിച്ചത് ഏകദേശം 5.4 ലക്ഷം രൂപയാണ്! 6 സീസണുകളിലായി ആകെ 747 റൺസാണ് ഷാറൂഖ് ഇതുവരെ നേടിയത്. ആകെ ലഭിച്ച പ്രതിഫലമാകട്ടെ 39.90 കോടി രൂപയും. അതോടെയാണ് ഷാറൂഖ് നേടിയ ഓരോ റണ്ണിനും ബോളിവുഡ് താരം സാക്ഷാൽ ഷാറൂഖ് ഖാനെപ്പോലും ഞെട്ടിച്ച പ്രതിഫലം ലഭിച്ചത്. ഇത് ഷാറൂഖ് ഖാന്റെ മാത്രം കഥയല്ല. ഓരോ സീസണിലും വൻതുകയ്ക്കു ടീമിലെത്തിയ താരങ്ങൾ അമ്പേ പരാജയപ്പെടുന്നത് ഐപിഎലിൽ പതിവാണ്. അവരിൽ ചിലർ ഇതാ…2. ഋഷഭ് പന്ത്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയായ 27 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യൻ താരം ഋഷഭ് പന്തിനെ 2025ൽ ലക്നൗ ടീമിലെത്തിച്ചത്. ആ സീസണിൽ പന്ത് ആകെ നേടിയത് 269 റൺസ് മാത്രം. നേടിയ ഓരോ റണ്ണിനും പന്തിന് ഏകദേശം ലഭിച്ചത് 10.3 ലക്ഷം രൂപ വീതം.3. ഡാരിൽ മിച്ചൽ
4. സാം കറൻ
ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനെ 18.50 കോടി രൂപ മുടക്കി 2023ൽ പഞ്ചാബ് കിങ്സ് ടീമിലെടുത്തു. ആകെ നേടിയത് 276 റൺസ്. ഒരു റണ്ണിന് ഏകദേശം 6.70 ലക്ഷം പ്രതിഫലം! 10 വിക്കറ്റുകൾ നേടിയെങ്കിലും 10 മുകളിലായിരുന്നു ബോളിങ് ഇക്കോണമി.
Source link


