LIFESTYLE NEW
പഠനം തുടർന്നാൽ ആസിഡൊഴിക്കുമെന്ന് താലിബാന്റെ ഭീഷണി; സ്വന്തമായി പഠിച്ചു, പാകിസ്ഥാനിലെത്തി പരീക്ഷയെഴുതി, ഇന്ന് യുഎസ് ഗവേഷക

ചിരിക്കാൻ പാടില്ലെന്ന് ഉമ്മ പറഞ്ഞപ്പോൾ പതിനൊന്ന് വയസ് മാത്രമായിരുന്നു സോല മഹ്ഫൂസിന് പ്രായം. അവൾക്കതിന്റെ കാരണം അന്ന് പിടികിട്ടിയില്ല. പെൺകുട്ടികളുടെ ശബ്ദം വീടിന്റെ നാല് ചുവരുകൾക്കപ്പുറത്ത് കേൾക്കാൻ പാടില്ലാത്ത അഫ്ഗാനിസ്ഥാനിൽ സോലയുടെ കഥ വ്യത്യസ്തമായിരുന്നില്ല. സ്ത്രീകളുടെ ശബ്ദം പുറത്തുകേട്ടാൽ അപരിചിതരായ പുരുഷന്മാർ വീട്ടിലെത്തും. അവരെ ഭീഷണിപ്പെടുത്തുകയോ തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ചെയ്യും. സോലയ്ക്ക് 11 വയസായപ്പോൾ അപരിചിതരായ രണ്ട് പുരുഷന്മാർ വീട്ടിലെത്തി. പഠനം തുടർന്നാൽ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന സോല പഠനം നിർത്തി. തുടർന്ന് വീടിനുള്ളിൽ മാത്രമായി സോലയുടെ ജീവിതം. വർഷത്തിൽ വിരലിലെണ്ണാവുന്ന സമയം മാത്രമാണ് സോല പുറംലോകം കണ്ടത്.
Source link


