LATEST

പട്ടുവത്ത് ഒരു വൃദ്ധയ്ക്ക് കൂടി പാമ്പുകടിയേറ്റു,​ പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ


കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പ് കടിയേറ്റു. കാവുങ്കൽ നമ്പ്രോത്ത് വീട്ടിൽ നാരായണിക്കാണ് (77)​ വീടിന്റെ പരിസരത്ത് വച്ച് ചുരുട്ട മണ്ഡലിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ ഇപ്പോൾ ഇവർ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പരിസരത്ത് വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ​ ​ത​ളി​പ്പ​റ​മ്പ് ​പ​ട്ടു​വം​ ​മു​തു​കു​ട​ ​ക​ല്ല​ട​ത്ത് ​ന​ബീ​സ​ ​(65​)​ ​ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. ക​ടി​ച്ച​ത് ​ശം​ഖു​വ​ര​യ​ൻ​ ​പാ​മ്പാ​ണെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​വീ​ട്ടി​ൽ​ ​ത​ള​ർ​ന്നു​വീ​ണ​ ​ന​ബീ​സ​യെ​ ​ത​ളി​പ്പ​റ​മ്പ് ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യി​ലും​ ​പി​ന്നീ​ട് ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ആ​ന്റി​വെ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഭ​ർ​ത്താ​വ്:​ ​അ​ഹ​മ്മ​ദ്.​ ​മ​ക​ൾ​:​ ​ഫാ​ത്തി​മ.​ ​മ​രു​മ​ക​ൻ​:​ ​ക​ബീ​ർ.


Source link

Back to top button