test del 3

പഞ്ചാബിലെ ജലന്ധറിൽ ബാങ്ക് കൊള്ള; സംഘത്തിലെ പ്രധാനി പിടിയിൽ


ചണ്ഡീഗഡ് ∙ പഞ്ചാബിലെ ജലന്ധറിൽ ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയിൽ. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുപത്തിനാല് മണിക്കൂറിന് ശേഷം, പൊലീസ് പകുതി പണം കണ്ടെടുക്കുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. കൂട്ടാളിക്കായി തിരച്ചിൽ നടക്കുകയാണ്.കറുത്ത നിറമുളള ആക്ടിവ സ്‌കൂട്ടറിൽ മുഖംമൂടി ധരിച്ച രണ്ട് കവർച്ചക്കാർ രണ്ട് മിനിറ്റിനുള്ളിൽ 6,27,700 രൂപ കൊള്ളയടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ഗാർഡും ഇല്ലായിരുന്നു.കൗണ്ടറിലുണ്ടായിരുന്ന മുഴുവൻ പണവും കാഷ്യർ കവർച്ചക്കാർക്ക് കൈമാറിയ ശേഷം പ്രതി പണം  ബാഗിൽ നിറച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.


Source link

Back to top button