LATEST

പകൽ പൊള്ളും; കുടയെടുക്കണേ


തിരുവനന്തപുരം: പകൽ കൊടും ചൂട് തുടരുന്നതിനാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കരുതൽ വേണം. കാൽനടയായി പോകുന്നവർ കുടയെടുക്കാൻ മറക്കേണ്ട. രാവിലെ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കണം. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.
പാലക്കാട്,കൊല്ലം, കോട്ടയം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് ചൂട് ഉയരാൻ സാദ്ധ്യത. പുറത്തിറങ്ങുന്നവർ കുപ്പിവെള്ളം കരുതുക. നേരിട്ട് അധികനേരം വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.


Source link

Back to top button