LATEST
ന്യൂസിലാൻഡിന് ജയം, മുന്നിൽ

ഓക്ലൻ്റ് : ദഷിണാഫ്രിക്കയ്ക്ക് എതിരായ ട്വൻ്റി – 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിൻ്റെ ജയം. ജയത്തോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലാൻഡ് 2 -1 ന് മൂന്നിലെത്തി.55 പന്തിൽ 63 റൺസ് നേടി അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ടോം ല താം ചേസിംഗിൽ കിവീസിൻ്റെ മൂന്നണിപ്പോരാളിയായി.പുറത്താകാതെ 3 സിക്സും 1 ഫോറും ഉൾപ്പെടെ 20 പന്തിൽ 26 റൺസെടുത്ത പത്താമൻ മൊക്കേനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 4 ഓവറിൽ 9 റൺസ് മാത്രം നൽകി 1 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം. ക്യാപ്ടൻ മിച്ചൽ സാൻ്റ്നർ, ബെൻ സയേഴ്സ്, കെയ്ൽ ജാമീസൺ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
Source link



