LATEST
ന്യായാധിപൻമാരെ സമ്മർദ്ദം രോഗികളാക്കുന്നു: ജ.കോടീശ്വർ സിംഗ്

ന്യൂഡൽഹി: ജോലി സമ്മർദ്ദം കാരണം ഉയർന്ന രക്തസമ്മർദ്ദമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്നവരാണ് ന്യായാധിപന്മാരെന്ന് സുപ്രീംകോടതി ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാക്ടീസ് ചെയ്യുന്ന സമയത്ത് താൻ ആരോഗ്യവാനായിരുന്നു. ജഡ്ജിയായ ശേഷം വയർ ചാടി, ഉയർന്ന രക്തസമ്മർദ്ദവും തുടങ്ങി. എല്ലാ ജഡ്ജിമാരും ഈ അവസ്ഥയിലാണ്. ആരും തുറന്നുപറയുന്നില്ലെന്ന് മാത്രം. ഒരു ജഡ്ജിയുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച് ആളുകൾക്ക് അറിയില്ലെന്നും ജില്ലാ കോടതിയിലെ ജഡ്ജിമാർ ദയനീയമായ സാഹചര്യങ്ങളിണെന്നും അദ്ദേഹം പറഞ്ഞു. കീഴ്ക്കോടതി ജഡ്ജിമാർക്ക് അഭിഭാഷകരെ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link

