test del 3

നേമത്ത് ‘എസ്‍ഡിപിഐ’ വിവാദം; ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ശിവൻകുട്ടി, വിമർശിച്ച് എതിരാളികൾ


തിരുവനന്തപുരം∙ എസ്ഡിപിഐ പിന്തുണയെ ചൊല്ലി നേമത്ത് രാഷ്ട്രീയവിവാദം ചൂടുപിടിക്കുന്നു. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിയെയാണ് പിന്തുണയ്ക്കുന്നതെന്ന് കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ വിഷയം ചര്‍ച്ചയാക്കുന്നത്. നേമത്തെ ആര് വോട്ട് ചെയ്താലും അതു സ്വീകരിക്കുമെന്നാണ് വി.ശിവന്‍കുട്ടി പ്രതികരിച്ചത്. എന്നാല്‍ എല്‍ഡിഎഫും ബിജെപിയും സഖ്യകക്ഷിയായാണ് നേമത്തു മത്സരിക്കുന്നതെന്നും എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ബിജെപിയെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. സിപിഎം നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നും ശബരി പറഞ്ഞു.


Source link

Back to top button