LATEST

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഉറിയിൽ പാക്  ഭീകരനെ വധിച്ചു


ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉറി സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്നലെ നിയന്ത്രരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെയാണ് സൈന്യം വധിച്ചത്. ഭീകരർ നുഴഞ്ഞുകയറാനിടയുണ്ടെന്ന് ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഓപ്പറേഷൻ ആരംഭിച്ചിരുന്നു. കാട്ടിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട സൈന്യം തടയാൻ ശ്രമിച്ചതോടെ ഭീകരൻ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. എ.കെ റൈഫിൾ, പിസ്റ്റളുകൾ, വൻതോതിലുള്ള വെടിമരുന്ന് ശേഖരം എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. മേഖലയിൽ കൂടുതൽ ഭീകരരുണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണ്. പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.


Source link

Related Articles

Back to top button