LATEST

‘നീല ഡ്രമ്മും സിമന്റും’കാമുകനൊപ്പം ഭാര്യയെ വിട്ടയച്ചു


ലക്‌നൗ: ഭാര്യയുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോയ്ക്കൊപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് കണ്ട് അയാൾ ഞെട്ടി. ‘ഡ്രമ്മും സിമന്റും”.ഭാര്യ തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് കരുതിയ രാജ്‌കുമാർ ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ചു.ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് രാജ്കുമാറിന് സംശയമുണ്ടായിരുന്നു. പലപ്പോഴും ഇതിന്റെ പേരിൽ ഇരുവരും വഴക്കിട്ടു. ഇതിനിടെ തന്നെ നീല ഡ്രമ്മിലാക്കുമെന്ന് പലപ്പോഴും ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ തെളിവുണ്ടോയെന്ന് മറുചോദ്യം ഉന്നയിച്ചിരുന്നെന്നും രാജ്‌കുമാർ പറയുന്നു. കഴിഞ്ഞ ജൂലായിൽ തന്നെയും ആറുമാസംപ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ വീടുവിട്ടുപോയി. ഒരുമാസത്തോളം കാമുകനൊപ്പമാണ് ജീവിച്ചതെന്നും രാജ്കുമാർ ആരോപിച്ചു.


Source link

Related Articles

Back to top button