test del 5 copy of del 3

നീണ്ട അവധി; കുരുക്കിൽ മുങ്ങി കൊച്ചി, ബദൽ സംവിധാനങ്ങൾ ഇങ്ങനെ


കൊച്ചി ∙ പെസഹ – ദുഃഖവെള്ളി – ഈസ്റ്റർ അവധികൾ എത്തിയതോടെ നഗരത്തിനു പുറത്തേക്ക് വാഹനമൊഴുക്ക്. കുമ്പളം ടോൾ പ്ലാസ മുതൽ 3 കിലോമീറ്ററോളം നീളത്തിൽ അരൂർ ക്ഷേത്രം വരെ രൂക്ഷമായ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്. സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകള്‍ അവധി ആയതിനാൽ കൊച്ചി നഗരത്തിൽ സാധാരണയുള്ള തിരക്കില്ല. എന്നാൽ നഗരത്തിന് പുറത്തേക്കുള്ള പ്രധാന വാതിലുകളായ ഇടപ്പള്ളി, കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം മേഖലകളിൽ തിരക്ക് അധികമാകാതിരിക്കാനുള്ള ഒരുക്കങ്ങൾ ട്രാഫിക് പൊലീസ് പൂർത്തിയാക്കി കഴിഞ്ഞു. ഇന്നു വൈകിട്ടു മുതല്‍ അരൂർ, തൃപ്പൂണിത്തുറ, അങ്കമാലി, പറവൂർ മേഖലകളിലേക്ക് വാഹനമൊഴുക്കു തുടങ്ങുമെന്നതിന്റെ സൂചനയാണ് ഇപ്പോൾ അരൂർ മേഖല നേരിടുന്ന കനത്ത ഗതാഗതക്കുരുക്ക്. അരൂർ–തുറവൂർ ഉയരപ്പാത നിർമാണം ഗതാഗതക്കുരുക്കിന് ഇപ്പോഴും കാരണമാകുന്നുണ്ട്. സർവീസ് റോഡ് ഗതാഗതയോഗ്യമെങ്കിലും സാധാരണ തിരക്കുള്ള സമയങ്ങളിൽ ഇവിടെ ബ്ലോക്കുണ്ടാകുന്നു. വൈറ്റിലയിൽ നിന്നും കൊച്ചി നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന കുണ്ടന്നൂർ ജംക്‌ഷനാണ് വലിയ തിരക്ക് അനുഭപ്പെടുന്ന സ്ഥലങ്ങളിലൊന്ന്. ഇവിടെ നിന്നാണ് അരൂർക്ക് തിരിയുന്നത്. ഇവിടെ അധികമായി പൊലീസിനെ വിന്യസിച്ച് തിരക്ക് നിയന്ത്രിക്കുന്നു. അരൂർ പാലം ഇറങ്ങുന്ന ഭാഗത്തെ റോഡ് നിർമ്മാണവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിനാൽ കുമ്പളം പാലത്തിന്റെ ഇരുഭാഗത്തുമായി തിരഞ്ഞെടുപ്പ് സ്ക്വാഡ് വാഹന പരിശോധന നടത്താറുണ്ട്. ഇന്ന് കുമ്പളം ടോൾ പ്ലാസ മുതലുള്ള തിരക്ക് കിലോമീറ്ററുകളോളമാണ് നീളുന്നത്. രാവിലെ ജോലിക്കു പോയവർ തിരിച്ചു വരുന്നതും ഒപ്പം നഗരത്തിൽ താമസിക്കുന്നവർ അവധി പ്രമാണിച്ച് പുറത്തേക്കു പോകുന്നതിന്റെയും തിരക്കാണിത്.കൊച്ചി നഗരത്തിൽ നിന്ന് തോപ്പുംപടി – ചെല്ലാനം – അർത്തുങ്കൽ വഴി തീരദേശ റോഡിലൂടെ പോകുന്നത് വഴി ദേശീയപാതയില്‍ കയറുന്നത് ഒഴിവാക്കാം. പള്ളുരുത്തി വഴി അരൂർ എടക്കൊച്ചി പാലം കടന്നും ദേശീയപാതയിലെ കുരുക്കിൽപ്പെടാതിരിക്കാം. വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറ – ഉദയംപേരൂർ – വൈക്കം – ചേർത്തല റോഡ് കുറച്ചു ദൂരം കൂടുതലാണെങ്കിലും തിരക്ക് കുറവാണ്. കുണ്ടന്നൂരിൽ തിരക്കുണ്ടെങ്കിൽ നെട്ടൂർ പള്ളിക്ക് സമീപമുള്ള ഇടറോഡുകൾ വഴി മാടവന ജംക്‌ഷനിൽ എത്തി അവിടെ നിന്ന് അരൂരിലേക്ക് പോകാം.


Source link

Back to top button