CINEMA
നിർമ്മാണം നാനി, നായകന്മാരായി ദുൽഖറും നസ്ലിനും

തെലുങ്ക് സൂപ്പർതാരം നാനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ദുൽഖർ സൽമാനും നസ്ലിനും. ദുൽഖർ നായകനാവുന്ന ചിത്രം രാം ജഗദീഷ് സംവിധാനം ചെയ്യും.നസ്ലിൻ നായകനാവുന്ന ചിത്രം മുരളികാന്ത് ആണ് സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ നാനിയുടെ വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ ആണ് നിർമ്മാണം. ഇതാദ്യമായാണ് നസ്ലിൻ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. നസ്ലിൻ ചിത്രം ആയിരിക്കും ആദ്യം നിർമ്മിക്കുക. ദണ്ഡോര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ മുരളികാന്ത്. സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നസ്ലിൻ. അതേസമയം സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദുൽഖർ സൽമാനും നാനിയും. പോയവർഷം റിലീസ് ചെയ്ത നാനിയുടെ ബ്ളോക് ബസ്റ്റർ ചിത്രം ഹിറ്റ്: ദ തേർഡ് കേസ് കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
Source link


