LATEST
നിസാര കേസുകൾ കോടതിയുടെ സമയം അപഹരിക്കുന്നു: ജ. ഉജ്ജൽ ഭുയാൻ

ന്യൂഡൽഹി: പ്രകടനങ്ങൾ, സമൂഹമാദ്ധ്യമ പോസ്റ്റുകൾ പോലുള്ള നിസ്സാരകാര്യങ്ങൾക്ക് പോലും അശ്രദ്ധമായി കേസെടുക്കുന്ന പ്രവണത സുപ്രീംകോടതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിസ്സാര അപ്പീലുകളും എഫ്.ഐ.ആറുകളും വഴി സർക്കാരാണ് കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നതിന് മുഖ്യ പങ്കു വഹിക്കുന്നത്. ഈ കേസുകൾ ഒടുവിൽ സുപ്രീംകോടതിയിലെത്തുമ്പോൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ടി വരുന്നു. ഇതിന് മതിയായ ജുഡീഷ്യൽ സമയം ആവശ്യമാണ്.രാജാവിനെക്കാൾ വലിയ രാജഭക്തി
Source link

