LATEST

നിയന്ത്രണം നീക്കി, ഇന്നുമുതൽ ആഭ്യന്തര വിമാനക്കൂലി കൂടും


ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ പ്രതിന്ധിയെ തുടർന്ന് ആഭ്യന്തര വിമാന നിരക്ക് വർദ്ധന തടയാൻ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു.അതിനാൽ ഇന്നുമുതൽ വിമാന കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് വർദ്ധിപ്പിക്കാമെന്നായി.ഇതേതുടർന്ന് തിരക്കേറിയ റൂട്ടുകളിലും ഉത്സവ സീസണുകളിലും നിരക്ക് കുത്തനെ വർദ്ധിക്കുമെന്ന് ഉറപ്പാണ്.പശ്ചിമേഷ്യൻ സംഘർഷത്തെ തുട‌ർന്ന് വിമാനങ്ങളുടെ ഇന്ധന വില വർദ്ധനവും സർവീസ് പുന:ക്രമീകരണങ്ങളും സൃഷ്‌ടിച്ച അധിക ചെലവ് നേരിടാനാണ് നിയന്ത്രണം ഒഴിവാക്കിയത്.അതേസമയം അമിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും ഡി.ജി.സി.എ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.


Source link

Related Articles

Back to top button