LATEST

നിതിൻ രാജിന്റെ മരണം : സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെക്കുറിച്ച് കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. നിതിൻരാജിന്റെ മരണത്തിന് കാരണം കോളേജിലെ അദ്ധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.


Source link

Back to top button