test del 3

നിതിൻ രാജിന്റെ മരണം: സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; അധ്യാപകൻ റാമിന് വേണ്ടി തിരച്ചിൽ


കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ. കെ.ടി. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിലാണ് സംഗീത ഇന്ന് ഉച്ചയോടെ ഹാജരായത്. ഇവരെ ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്. സംഗീത നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം എന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഒളിവിലായിരുന്ന അവർ ഇന്ന് സ്റ്റേഷനിലെത്തുകയായിരുന്നു.ഒന്നാം പ്രതി ഡോ.എം.കെ. റാമിന് വിദ്യാർഥികളെ മോശം ഭാഷയിൽ അഭിസംബോധന ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് സാക്ഷിമൊഴികൾ വ്യക്തമാക്കുന്നുവെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. അന്വേഷണം കൃത്യമായി നടക്കാൻ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ ജാതിപരമായ അധിക്ഷേപം നടത്തിയതിന് പ്രാഥമിക തെളിവുകൾ ലഭ്യമല്ലെന്ന് കോടതി വിലയിരുത്തി. വിദ്യാർഥികളോട് മാന്യമായി പെരുമാറുന്ന അധ്യാപികയാണെന്ന സാക്ഷിമൊഴികളും കോടതി പരിഗണിച്ചാണ് മുൻകൂർ ജാമ്യം നൽകിയത്.


Source link

Back to top button