LATEST

നിതിൻ രാജിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണം: കെസി വേണുഗോപാൽ എംപി


തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാർത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണം. ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ വലിയ അധിക്ഷേപമാണ് നിതിന് കോളേജിൽ നിന്ന് നേരിടേണ്ടിവന്നത്.ഇതിനെതിരെ പരാതിപ്പെട്ടിട്ടും അതിന് വേണ്ട പരിഗണന നൽകിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസിന് ഉടമകളായ ചിലരുടെ ക്രിമിനൽ നടപടികൊണ്ട് തല്ലിക്കെടുത്തിയത്.ഇത്തരത്തിൽ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവർ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്. രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.


Source link

Back to top button