test del 2

നിങ്ങൾക്ക് ഒന്നും അറിയില്ല,ഒളിപ്പിച്ച ആയുധശേഖരങ്ങളുണ്ട്,ഖേദിച്ച് കീഴടങ്ങുന്നതുവരെ യുദ്ധം തുടരും-ഇറാൻ


ടെഹ്‌റാൻ: അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇറാൻ. യുഎസിന് സ്ഥിരമായ ഒരു അപമാനം സൃഷ്ടിക്കുന്നത് വരെയും അവർ ഖേദം പ്രകടിപ്പിച്ച് കീഴടങ്ങുന്നത് വരെയും നിലവിലെ യുദ്ധം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ സായുധ സേനകളുടെ ആസ്ഥാനമായ ഖതം അൽ-അൻബിയയുടെ വക്താവ് ഇറക്കിയ പ്രസ്താവയിലാണ് ഇങ്ങനെ പറയുന്നത്.ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളും സൈനിക ശേഷിയും നശിപ്പിച്ചുവെന്ന അമേരിക്കയുടെയും പ്രസിഡന്റ് ട്രംപിൻരെയും അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ഇറാനെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ അപൂർണ്ണമാണ് എന്ന് അവർ അവകാശപ്പെട്ടു. യുഎസിന് ഒരിക്കലും എത്തിപ്പെടാനാകാത്ത രഹസ്യ കേന്ദ്രങ്ങളിലാണ് ഇറാന്റെ ആയുധ നിർമാണങ്ങളെന്നും അവർ വ്യക്തമാക്കി.’ഞങ്ങളുടെ സൈനിക ശക്തിയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങൾ അപൂർണ്ണമാണ്. ഞങ്ങളുടെ വിശാലവും തന്ത്രപരവുമായ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. തന്ത്രപരമായ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ, ഡ്രോണുകൾ, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റു തന്ത്രപരമായ യുദ്ധോപകരണങ്ങൾ, പ്രത്യേകമായ ചില സംവിധാനങ്ങൾ എന്നിവ നിങ്ങൾക്ക് നശിപ്പിക്കാൻ സാധിച്ചുവെന്ന് കരുതരുത്. അത്തരം ഊഹങ്ങൾ നിങ്ങൾ വീണുകിടക്കുന്ന കുഴിയെ കൂടുതൽ ആഴത്തിലാക്കും. നിങ്ങൾ ആക്രമിച്ചതായി കരുതുന്ന കേന്ദ്രങ്ങൾ നിസ്സാരമാണ്. ഞങ്ങളുടെ തന്ത്രപരമായ സൈനിക ഉത്പാദനം നിങ്ങൾ അറിയാത്തതും നിങ്ങൾ ഒരിക്കലും എത്തിച്ചേരാത്തതുമായ സ്ഥലങ്ങളിലാണ് നടക്കുന്നത്. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും സംവിധാനങ്ങളും എണ്ണാൻ ശ്രമിക്കേണ്ടതില്ല. അത് തെറ്റിപ്പോകും. ഒന്നും നേടാനും ആവില്ല’ ഇറാൻ സൈനിക വക്താവ് പറഞ്ഞു.ഇറാനിയൻ സൈനിക വിഭാഗങ്ങളേയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോറിനും ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന കമാൻഡ് യൂണിറ്റാണ് സെൻട്രൽ ഖത്തം അൽ-അൻബിയ ആസ്ഥാനം.


Source link

Back to top button