CINEMA

നാട്യങ്ങളില്ലാത്ത സിനിമാക്കാരൻ


തനതായ ശബ്ദഗാംഭീര്യവും ശരീര ഭാഷയുമായി നിറഞ്ഞു നിന്ന നടൻ ഇ. എ. രാജേന്ദ്രൻ ഇനി ദീപ്തമായ ഒാർമ സ്വ​ത​സി​ദ്ധ​മാ​യ​ ​അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന​ ​ന​ട​ൻ​ ​ഇ.​ ​എ.​ ​രാ​ജേ​ന്ദ്ര​ൻ​ ​സി​നി​മ​യി​ലും​ ​മി​നി​സ്ക്രീ​നി​ലും​ ​ഒ​രേ​പോ​ലെ​ ​തി​ള​ങ്ങി.​ ​നാ​ട​ക​രം​ഗ​ത്തു​നി​ന്ന് ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഒ​ട്ട​ന​വ​ധി​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​വി​ല്ല​ൻ​ ​വേ​ഷ​ങ്ങ​ളി​ലും​ ​സ്വ​ഭാ​വ​ ​ന​ട​നാ​യും​ ​തി​ള​ങ്ങു​ന്ന​താ​യി​രു​ന്നു​ ​കാ​ഴ്ച.​ ​ത​ന​താ​യ​ ​ശ​ബ്ദ​ഗാം​ഭീ​ര്യ​വും​ ​ശ​രീ​ര​ ​ഭാ​ഷ​യു​മാ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.
നാ​ട​ക​ ​ന​ട​നാ​യാ​ണ് ​അ​ഭി​ന​യ​ ​തു​ട​ക്കം.​ ​തൃ​ശൂ​ർ​ ​തൃ​ത്ത​ല്ലൂ​ർ​ ​യു.​പി​ ​സ്കൂ​ളി​ലെ​ ​പ​ഠ​ന​കാ​ല​ത്ത് ​ത​ന്നെ​ ​സ്‌​കൂ​ൾ​ ​സാ​ഹി​ത്യ​ ​സ​മാ​ജ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ത്തു.​ ​കോ​ളേ​ജ് ​പ​ഠ​ന​ശേ​ഷം​ ​ഡ​ൽ​ഹി​യി​ലെ​ ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യി​ൽ​ ​ചേ​ർ​ന്ന​ ​രാ​ജേ​ന്ദ്ര​ൻ​ ​ഒ​ന്നാം​ ​റാ​ങ്കോ​ടെ​ ​ബി​രു​ദം​ ​നേ​ടി.​ ​തു​ട​ർ​ന്ന് ​പൂ​നെ​യി​ലെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ടെ​ലി​വി​ഷ​ൻ​ ​കോ​ഴ്സി​ന് ​ചേ​ർ​ന്നു.1981​ൽ​ ​വി.​ആ​ർ.​ ​ഗോ​പി​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്ത​ഗ്രീ​ഷ്‌​മം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ണ് ​ആ​ദ്യം​ ​അ​ഭി​ന​യി​ച്ച​ത്.​ ​കാ​വ​ടി​യാ​ട്ടം​ ​സി​നി​മ​യി​ൽ​ ​വി​ല്ല​ൻ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ശ്ര​ദ്ധ​ ​നേ​ടി.
ക​ളി​യാ​ട്ട​ത്തി​ലെ​ ​
ഉ​ണ്ണി​ ​ത​മ്പു​രൻ
ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ളി​യാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ​ജീ​വ​മാ​കു​ന്ന​ത്.​ ​ക​ളി​യാ​ട്ട​ത്തി​ലെ​ ​ഉ​ണ്ണി​ ​ത​മ്പു​രാ​നാ​യി​ ​പ​ര​കാ​ശ​ ​പ്ര​വേ​ശം​ന​ട​ത്തി​യ​ത് ​പ്ര​ശം​സ​ ​നേ​ടി.​ ​ജ​യ​റാം​ ​ചി​ത്രം​ ​പ​ട്ടാ​ഭി​ഷേ​ക​ത്തി​ലെ​ ​ബ​ല​രാ​മ​ൻ​ ​എ​ന്ന​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്രം​ ​മു​ന്നി​ട്ടു​ ​നി​ന്നു.​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ന​ര​സിം​ഹ​ത്തി​ലെ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്ന​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​വും​ ​മീ​ശ​മാ​ധ​വ​നി​ലെ​ ​പൂ​വ​ത്തി​ങ്ക​ൽ​ ​വി​ശ്വം​ ​എ​ന്ന​ ​ചേ​ട്ട​ൻ​ ​ക​ഥാ​പാ​ത്ര​വും​ ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​ലെ​ ​സ്കൂ​ൾ​ ​മാ​ഷും​ ​രാ​ജേ​ന്ദ്ര​ന്റെ​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ ​വേ​ഷ​ങ്ങ​ളാ​ണ്.​ ​പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ,​ ​ദ​യ,​ ​ഉ​ദ​യ​പു​രം​ ​സു​ൽ​ത്താ​ൻ,​ ​ത​ച്ചി​ലേ​ട​ത്ത് ​ചു​ണ്ട​ൻ,​ ​തു​ട​ങ്ങി​ ​അ​റു​പ​തി​ല​ധി​കം​ ​സി​നി​മ​യി​ൽ​ ​വി​ല്ല​നാ​യും​ ​സ്വ​ഭാ​വ​ ​ന​ട​നാ​യും​ ​അ​ഭി​ന​യി​ച്ചു.​ ​അ​ഭി​ന​യ​ത്തി​ന് ​പു​റ​മെ​ ​സം​വി​ധാ​ന​ ​രം​ഗ​ത്തും​ ​മു​ദ്ര​‌​ ​പ​തി​പ്പി​ച്ചു.​ ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മി​ക​ച്ച​ ​സാ​ങ്കേ​തി​ക​ ​തി​ക​വോ​ടെ​യും​ ​ഹൃ​ദ്യ​മാ​യ​ ​പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ​യും​ ​ഒ​രു​ക്കി​യ​ ​സീ​രി​യ​ലു​ക​ൾ​ ​ശ്ര​ദ്ധ​ ​നേ​ടി.
ഭാ​ര്യാ​പി​താ​വ് ​ഒ.​ ​മാ​ധ​വ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ പ്രശസ്തമായ ​കൊ​ല്ലം​ ​കാ​ളി​ദാ​സ​ ​ക​ലാ​കേ​ന്ദ്രം​ ​എ​ന്ന​ ​ നാ​ട​ക​ ​സ​മി​തി​യു​ടെ​ ​മു​ഖ്യ​ ​പ്ര​വ​ർ​ത്ത​ക​നാ​യി​ 70​ ​ലേ​റെ​ ​നാ​ട​ക​ങ്ങ​ൾ​ ​അ​ര​ങ്ങി​ൽ​ ​എ​ത്തി​ച്ചു​ .​ ​നാ​ട​ക​കൃ​ത്താ​യ​ ​ജോ​സ് ​ചി​റ​മ്മ​ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഒ​രു​ ​റ​ഷ്യ​ൻ​ ​നോ​വ​ൽ​ ​നാ​ട​ക​മാ​ക്കി.​ 1987​ ​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​നാ​ട​ക​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​ഈ​ ​നാ​ട​ക​ത്തി​നാ​യി​രു​ന്നു.​ ​
മ​ക​ൻ​ ​ദി​വ്യ​ദ​ർ​ശ​നെ​യും​ഭാ​ര്യ​ ​സ​ഹോ​ദ​ര​ൻ​ ​ന​ട​ൻ​ ​മു​കേ​ഷി​നെ​യും​ ​നാ​യ​ക​ൻ​മാ​രാ​ക്കി​ ​കാ​ളി​ദാ​സ​ ​ഇ​ന്റ​നാ​ഷ​ണ​ൽ​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഹൈ​ഡ് ​ആ​ന്റ് ​സീ​ക്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ ​കാ​ര്യ​ങ്ങ​ളിൽപ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഏ​റെ​ ​സ​ന്തോ​ഷം​ ​പ​ക​ർ​ന്നു​ ​എ​ന്ന് ​രാ​ജേ​ന്ദ്ര​ൻ​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​ഞ്ഞിട്ടുണ്ട്.ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ഒ​രു​ ​പെ​രും​ക​ളി​യാ​ട്ട​മാ​ണ് ​അ​വ​സാ​ന​ ​ചി​ത്രം.


Source link

Back to top button