‘നാടിന്റെ ശത്രു, വർഗീയവാദി വാര്യരെ തവനൂരിന് വേണ്ട’; സ്വാഗതം ചെയ്‌തുള്ള ഫ്ലക്‌സിന് മുകളിൽ പ്രതിഷേധ പോസ്റ്റർ

മലപ്പുറം: തവനൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌തുകൊണ്ട് വച്ച ഫ്ലക്‌സിന് മുകളിൽ പ്രതിഷേധ പോസ്റ്റർ. ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ച് കൊന്നു എന്നുപറഞ്ഞ വർഗീയവാദി വാര്യരെ ഈ നാടിനുവേണ്ട’, തുടങ്ങിയ വരികളാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.’മുസ്ലീം സമുദായത്തെ കഴുത്തിൽ ടയറിട്ട് കത്തിക്കണം എന്ന് പറഞ്ഞ മതപ്രാന്തൻ സന്ദീപ് വാര്യരെ തവനൂരിലേക്ക് വേണ്ട, മുസ്ലീം ലീഗ് ചത്ത കുതിരയാണെന്നും വർഗീയവാദികളാണ് മുസ്ലീം ലീഗുകാരെന്നും പറഞ്ഞ വാര്യർ ഈ നാടിന്റെ ശത്രു’, എന്നും ഫ്ലക്ഡസിന് മുകളിൽ പതിച്ച പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്.പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത് ഫ്ലക്‌സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് ഫ്ലക്‌സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്‌സിൽ എഴുതിയിട്ടുള്ളത്.
Source link


