LATEST

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ, കണ്ടത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗിൽ


തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിനോട് ചേർന്ന പാർക്കിംഗ് ഗ്രൗണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉത്തരവാദികൾ ആരെന്ന് കണ്ടെത്താനായി സിസിടിവിയടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.


Source link

Back to top button