test del 4 copy of del 3
നവകേരള സർവേ: 13.04 കോടി രൂപ ചെലവഴിച്ചെന്ന് സർക്കാർ; ബ്രോഷർ തയാറാക്കാൻ മാത്രം 5.54 കോടി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിനു മുൻപ് സംഘടിപ്പിച്ച നവകേരള സർവേക്കായി 13.04 കോടി ചെലവിട്ടതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കണക്ക് നൽകി. സർക്കാർ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായമറിയാനും നടപ്പാക്കേണ്ട കാര്യങ്ങളിൽ ആശയം തേടാനുമാണ് സർവേ സംഘടിപ്പിച്ചത്. ആകെ 20 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. സർവേ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും പിന്നീട് സുപ്രീംകോടതി അനുമതി നൽകി. അപ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സർക്കാരിന് സർവേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫലത്തിൽ സർവേ പാഴ്ശ്രമമായി.
Source link


