LATEST

നടൻ ഹരിമുരളി മരിച്ച നിലയിൽ


പയ്യന്നൂർ: ബാലതാരമായി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹരിമുരളിയെ (അപ്പൂസ്- 27) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം എറണാകുളത്തു നിന്ന് പയ്യന്നൂർ അന്നൂരിലെ വീട്ടിലെത്തിയ ഹരിമുരളിയെ ഇന്നലെ രാവിലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.ദിലീപ് നായകനായ ലാൽ ജോസ് ചിത്രം രസികനിലൂടെയാണ് ഹരിമുരളി ശ്രദ്ധേയനായത്. അണ്ണൻ തമ്പി, മാടമ്പി, ഡോൺ, ഈ പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമർ അക്ബർ ആന്റണിയിൽ പൃഥ്വിരാജിന്റെ അനുജൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിമുളിയായിരുന്നു. നാടക നടൻ പയ്യന്നൂർ മുരളിയുടേയും (കെ.യു.മുരളി) കാഞ്ഞങ്ങാട് ഇരിയയിലെ ലാലൂർ പ്രസന്നയുടേയും മകനാണ്. സഹോദരൻ: ശ്രീമുരളി (സോഫ്റ്റ്‌വെയർ എൻജിനിയർ). സംസ്‌കാരം: ഇന്ന് രാവിലെ 10ന് കാഞ്ഞങ്ങാട് ഇരിയയിലെ ലാലൂർ തറവാട് വീട്ടിൽ.


Source link

Related Articles

Back to top button