LATEST
‘നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ട് സെറ്റിലുണ്ടായിരുന്നവർ ആശ്വസിപ്പിച്ചു’; പരാതിക്കാരി ട്രോമയിലായിരുന്നുവെന്ന് കമ്മീഷണർ

കൊച്ചി: യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ. ഇവിടെ നിന്ന് മാറാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ. ‘ഷൂട്ടിംഗ് സെറ്റിൽ നടന്ന അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവർക്ക് അറിവുണ്ട്. സംഭവം നടന്നയുടൻ പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞിരുന്നു. അവർ നടിയെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച കുടുംബവുമായെത്തിയാണ് നടി പരാതി നൽകിയത്. പരാതിക്കാരി ട്രോമയിലായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല. ആവശ്യമായ സൈക്കാട്രിക് ചികിത്സ നൽകി.
Source link


