NATIIONAL
ദ് ഹണ്ട്രഡില്‍ നല്ല തുക കിട്ടി, ഇംഗ്ലണ്ട് താരം ഐപിഎൽ വിട്ടു; രണ്ടു വർഷത്തെ വിലക്കുകൊണ്ട് ഒരു കാര്യവുമില്ലെന്ന് മുന്‍ ഇന്ത്യൻ താരം

മുംബൈ∙ ലേലത്തിൽ വിറ്റുപോയ ശേഷം കാരണങ്ങളില്ലാതെ ഐപിഎൽ കളിക്കാതിരിക്കുന്ന വിദേശ താരങ്ങളെ നിയന്ത്രിക്കാന്‍ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. തൃപ്തികരമായ കാരണങ്ങളില്ലാതെ ഐപിഎൽ ബഹിഷ്കരിക്കുന്ന വിദേശ താരങ്ങള്‍ക്ക് നിലവിൽ രണ്ടു വർഷത്തെ വിലക്കാണു നടപടി. എന്നാൽ 2026 സീസണു തൊട്ടുമുൻപ് ഡൽഹി ക്യാപിറ്റൽസിന്റെ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് ലീഗ് വിട്ടത് സംഘാടകരെ ഞെട്ടിച്ചു. രണ്ടു കോടി രൂപയ്ക്ക് ഡൽഹിയിലെത്തിയ താരം അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനു കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ടിയാണ് ഐപിഎൽ കളിക്കാതിരിക്കുന്നതെന്നാണ് ഡക്കറ്റിന്റെ വിശദീകരണം.‘‘ബിസിസിഐയ്ക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നു നോക്കണം. കാരണം രണ്ടു വർഷത്തെ വിലക്കുകൊണ്ടൊന്നും കാര്യമില്ല. കളിക്കാരെ സ്വാധീനിക്കാൻ കഴിയുന്ന എന്തെങ്കിലും ചെയ്യണം. ഒരു താരം ഇവിടെനിന്നു പോയാൽ അദ്ദേഹത്തെ തിരികെയെത്തിക്കാൻ സാധിക്കുന്നതല്ലെങ്കില്‍ നടപടി കൊണ്ടൊന്നും ഒരു കാര്യവുമില്ല.’’– ഗാവസ്കർ വ്യക്തമാക്കി.
Source link


